അയ്‌ലന്‍ കുര്‍ദിക്ക് സഹോദരനും അമ്മയ്ക്കും യാത്രാമൊഴി നല്കി

ശനി, 5 സെപ്‌റ്റംബര്‍ 2015 (14:01 IST)
ഗ്രീക്ക് ദ്വീപ് ലക്‌ഷ്യമാക്കി പോയ അഭയാര്‍ത്ഥി ബോട്ട് മുങ്ങി മരിച്ച അയ്‌ലന്‍ കുര്‍ദിക്കും സഹോദരന്‍ ഗാലിബ് കുര്‍ദിക്കും അമ്മയ്ക്കും യാത്രാമൊഴി നല്കി. സിറിയയിലെ കൊബാനിയിലാണ് മൂന്നുപേര്‍ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലം ഒരുക്കിയത്.
 
മൂന്നുപേരുടെയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. കുട്ടികളുടെയും മാതാവിന്റെയും മൃതദേഹങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയില്‍ എത്തിക്കുകയായിരുന്നു.
 
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി അറബ് രാഷ്‌ട്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അബ്‌ദല്ല കുര്‍ദി പറഞ്ഞു. ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഖബറടക്കുമ്പോള്‍ തളര്‍ന്നു പോയ അബ്‌ദുല്ല വിലപ്പെട്ടതെല്ലാം തനിക്ക് നഷ്‌ടപ്പെട്ടതിനാല്‍ ജന്മനാട്ടില്‍ തന്നെ കഴിയാനാണ് തന്റെ തീരുമാനമെന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക