സൈന്യാക്രമണത്തില്‍ സിറിയയില്‍ 21 പേര്‍ കൊല്ലപ്പെട്ടു

വെള്ളി, 25 ഏപ്രില്‍ 2014 (12:59 IST)
വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. മനുഷ്യാവകാശ സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അത്‌റേബ് ഗ്രാമത്തിലെ ചന്തയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് വ്യാഴാഴ്ച 21 പേര്‍ മരിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. ആലെപ്പോ പ്രവിശ്യയും സമീപപ്രദേശങ്ങളും 2012 മുതല്‍ സൈനികനിയന്ത്രണത്തിലല്ല. സര്‍ക്കാറിനെതിരെ സമരം നടത്തുന്നവര്‍ ക്കെതിരെ ഡിസംബര്‍ 15 മുതല്‍ ശക്തമായ ആക്രമണമാണ് സൈന്യം ഇവിടെ നടത്തുന്നത്.

നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടന അറിയിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പലായനംചെയ്തു.

ഭരണമാറ്റം ആവശ്യപ്പെട്ട് രാജ്യത്ത് മൂന്നുവര്‍ഷത്തോളമായി തുടരുന്ന ഏറ്റുമുട്ടലുകളില്‍ ഇതുവരെ 1,50,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു.


വെബ്ദുനിയ വായിക്കുക