അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ. 80000 ത്തോളം പേര്‍ നോക്കിനില്‍ക്കെ 13 കാരന്‍ ശിക്ഷ നടപ്പാക്കി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട ആളെ ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വച്ച് എണ്‍പതിനായിരത്തോളം പേര്‍ നോക്കിനില്‍ക്കെ വധിച്ചത്.
അതേസമയം ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്ന് ഹമാസ്. പാലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുമെന്നാണ് അറിയിച്ചത്. അധിനിവേശം എത്ര കാലം നിലനില്‍ക്കും എന്നതുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ പ്രത്യാക്രമണം ഇരിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്നും ഹമാസ് അറിയിച്ചു.