ഇറാഖിലേക്ക് അമേരിക്ക വീണ്ടും സൈനികരെ അയക്കുന്നു

ബുധന്‍, 2 ജൂലൈ 2014 (10:43 IST)
ആക്രമണം തുടരുന്ന ഇറാഖിലേക്ക്  അമേരിക്ക വീണ്ടും സൈനികരെ അയക്കുന്നു. അമേരിക്കന്‍ എംബസിയുടെ സുരക്ഷ ശക്തമാക്കുന്നതിനും ബഗ്ദാദിലെ യുഎസ് പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായാണ് 300 സൈനികരെക്കൂടി അയക്കുന്നതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്ക നേരത്തെ സൈന്യത്തെ ഇറാഖിലേക്ക് അയച്ചിരുന്നു ഇതോടെ സൈന്യകരുടെ എണ്ണം 750 ആവുമെന്ന് പെന്‍റഗണ്‍ അറിയിച്ചു.

ബഗ്ദാദിലെ യാത്രാമാര്‍ഗ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിന് പൈലറ്റില്ലാ വിമാനങ്ങളും ഹെലികോപ്ടറുകളും അയക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എംബസിയുടെയും ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും സുരക്ഷിതത്വം മുന്‍ നിര്‍ത്തിയാണ് ഇവരെ അയച്ചതെന്ന് അമേരിക്ക വ്യക്തമാക്കി.

ഇതിനായി 00 സൈനികരെ അയക്കാന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 200 സൈനികര്‍ എത്തിച്ചേര്‍ന്നെന്ന് പെന്‍റഗണ്‍ വെളിപ്പെടുത്തി. എന്നാല്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കായി സൈനികരെ അയക്കാനുള്ള സാധ്യത ഒബാമ തള്ളിക്കളഞ്ഞു.

വെബ്ദുനിയ വായിക്കുക