വാഹനാപകടത്തില്‍ ഈജിപ്തില്‍ 12 മരണം
തെക്കന്‍ ഈജിപ്തിലെ ക്യൂന-സഫാഗ ദേശീയപാതയിലുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ക്യൂന സര്‍വകലാശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.