തെക്കൻ ഫിലിപ്പിന്‍സില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 മരണം. മാർക്കറ്റിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 71 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സർക്കാർ വക്താവ് ഏണസ്റ്റോ അബെല്ല പറഞ്ഞു.
ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രീഗോ ദത്തേർതയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ് സ്ഫോടനം ഉണ്ടായത്. അതേസമയം, പ്രസിഡൻറ് സുരക്ഷിതനാണെന്ന് പൊലീസ് മേധാവി അറിയിച്ചു. സംഭവം അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.