ഭാര്യയുടെ ബാഗിനുള്ളില്‍ സിഗരറ്റ്; കല്യാണം കഴിഞ്ഞു മൂന്നുമാസത്തിനുള്ളില്‍ മൊഴിചൊല്ലല്‍
തിങ്കള്‍, 25 നവംബര്‍ 2013 (10:19 IST)
PRO
ഭാര്യയുടെ ബാഗില്‍ സിഗരറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നു സൗദി അറേബ്യയില്‍ യുവാവ് മൊഴി ചൊല്ലി. മൂന്നു മാസം മുന്‍പ് മാത്രമാണ് ഇവരുടെ വിവാഹം നടന്നത്.
താന്‍ പുകവലിക്കാറില്ലെന്നും സിഗരറ്റ് തന്റേതല്ലെന്നുമ്ഉള്ള യുവതിയുടെ വാദം കേള്‍ക്കാന്‍ പോലും ഇയാള്‍ തയാറായില്ലെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയിലെ ജിസാനിലാണു സംഭവം. യുവാവിനെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. സൗദിയില്‍ ആറു ലക്ഷം സ്ത്രീകള്‍ പുകവലിക്കുന്നുവെന്നാണു കണക്ക്.
കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിന്റെ സിഗരറ്റ് വലിയില്‍ പരാതിയുണ്ടെങ്കില്‍ സ്ത്രീക്ക് വിവാഹമോചനം ഫയല്‍ ചൊല്ലാമെന്ന വിധിയുണ്ടായിരുന്നു.