ബലാത്സംഗ ആരോപണക്കേസിൽ റൊണാൾഡോയ്ക്ക് കനത്ത തിരിച്ചടി

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (14:41 IST)
അമേരിക്കൻ യുവതിയായ കാതറിൻ മയോർഗയെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ റൊണാൾഡൊയ്ക്ക് കനത്ത തിരിച്ചടി. സംഭവത്തിൽ റൊണാൾഡോക്കെതിരെ ലാസ് വേഗാസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് കാതറിൻ മയോർഗ ആരോപിച്ചത്. സംഭവം വിവാദമായതോടെ യുവതിയുടെ ആരോപണങ്ങള്‍ തള്ളി യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. 
 
2009ൽ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വച്ച് റൊണാൾഡോ തന്നെ ബലാൽസംഗം ചെയ്തുവെന്നും ഇത് ഒത്തുതീർപ്പാക്കാൻ മൂന്നരലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്നുമാണ് മയോർഗ അടുത്തിടെ വെളിപ്പെടുത്തിയത്. രണ്ടു വർഷം മുൻപ് വിവാദമായി പിന്നീട് കെട്ടടങ്ങിയ കേസിന് പരാതിക്കാരി നേരിട്ടു വന്നതോടെയാണ് ഇപ്പോൾ വീണ്ടും മാധ്യമ ശ്രദ്ധ ലഭിക്കുന്നത്.
 
അവള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തി നേടനാണ് അവര്‍ ശ്രമിക്കുന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.
 
2009ൽ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് റൊണാൾഡോ തന്നെ പ്രകൃതിവിരുദ്ധ ബലാൽസംഗം ചെയ്തുവെന്ന് മയോർഗ ആരോപണമുന്നയിച്ചത്. ഇതു പുറത്തു പറയാതിരിക്കാൻ മൂന്നര ലക്ഷം യൂറോയോളം താരം തനിക്കു നൽകിയെന്നും പറയുന്നു.
 
ഒന്നര വർഷം മുൻപ് വിക്കിലീക്ക്സിന്റെ ഫുട്ബോൾ പതിപ്പായ ഫുട്ബോൾ ലീക്സ് പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡെർ സ്പീഗൽ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അധികാരികൾക്ക് റൊണാൾഡോ നൽകിയ മൊഴി ഇപ്പോൾ അദ്ദേഹത്തിനെതിരെ കൊത്തുമോയെന്നാണ് ആരാധകർ നോക്കിക്കാണുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് റൊണാൾഡോ അന്നു പറഞ്ഞത്. അതോടൊപ്പം, ഇത് തടയാൻ മയോർഗ ശ്രമം നടത്തിയിരുന്നുവെന്നും ഇതു വേണ്ടെന്നു പറഞ്ഞിരുന്നതായും റൊണാൾഡോ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. 
 
ഈ തെളിവുകൾ വച്ചാണ് താരത്തിനെതിരെ നിയമപരമായി നീങ്ങാൻ അമേരിക്കൻ യുവതിയുടെ അഡ്വക്കേറ്റ് ഒരുങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍