സാരികൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്നവരാണ് ഏറെ പേരും ഇതാണ് സാരികൾ പെട്ടന്ന് നാശമാകുന്നതിന് കാരണം. പ്രത്യേകിച്ച് കോട്ടൺ സാരികളും, പട്ട്സാരികളും ഒരിക്കലും മെഷീനിൽ അലക്കരുത് ബക്കറ്റിൽ വെള്ളത്തിലിട്ട് അധികം ബലം പ്രയോഗിക്കാതെയാണ് സാരി കഴുകേണ്ടത്. അത്യാവശ്യമായ സാഹചര്യങ്ങളിൽ ഷാംപു ഉപയോകിച്ച് അലക്കാം.
പട്ടു സാരികൾ ഇളം വെയിലിൽ ഉണക്കിയെടുക്കുന്നതാണ് ഉത്തം. സാരികളിൽ അഴുക്കാകാൻ സാധ്യതയുള്ള അരികുകളിൽ മാത്രമേ ബലം പ്രയോകിച്ച് വൃത്തിയാക്കാവു, അലക്കിയ ശേഷം സാരി മുറുകെ പിഴിയാനും പാടില്ല. വെള്ളം വാർന്നുപോകുന്ന തരത്തിൽ വിരിച്ചിടുക.