നമ്മുടെ ഭക്ഷണത്തില്‍ ജീരകത്തിന് ഏറെ പ്രാധാന്യമുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സിറിയ, ഈജിപ്ത്, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീരകം കൃഷി ചെയ്തു വരുന്നു. ജീരക കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ഇറാനാണ്.
ഇന്ത്യയില്‍ കേരളം, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്തുവരുന്നു. കൊഴുപ്പ്, മാംസ്യം, അന്നജം, നാര് ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം - എ (കരോട്ടിന്‍), കാത്സ്യം, ഇരുമ്പ് എന്നിവയും ധാരാളമുണ്ട്.