സിനിമ ഒരാളുടെ മാത്രം അധ്വാനമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്റേയും വിയർപ്പിന്റേയും ഫലമാണ്. എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞതിനു ശേഷവും ചിത്രം വെളിച്ചം കാണാതിരിക്കുമ്പോഴുള്ള സംവിധായകന്റേയും നിർമാതാവിന്റേയും മറ്റു പലരുടെയും അവസ്ഥ അക്കു അക്ബർ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതികൾ എന്ന സിനിമയിലൂടെ നമ്മൾ കണ്ടതാണ്.
1990ല്‍ ഇറാനില്‍ നടന്ന ഫജ്ര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കുന്നതിനുമുമ്പ് 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍നിന്നും 25 മിനിറ്റു വരുന്ന ഭാഗങ്ങള്‍ സംവിധായകന്റെ അനുമതിയില്ലാതെ സെന്‍സര്‍മാര്‍ കട്ട് ചെയ്യുകയായിരുന്നു. അതിനുശേഷം ഈ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. ശനിയാഴ്ചയാണ് ലണ്ടനില്‍ ഇതിന്റെ ആദ്യ പ്രദര്‍ശനം.