നോണ്‍ വെജ് കഴിച്ച ശേഷം ടൂത്ത് പിക്ക് ഉപയോഗിക്കുന്ന പതിവുണ്ടോ?

രേണുക വേണു

വെള്ളി, 17 ജനുവരി 2025 (13:45 IST)
പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പിക്ക്. എന്ത് ഭക്ഷണം കഴിച്ചാലും പല്ലിന്റെ ഇടയില്‍ കുത്തുന്ന ശീലം പലര്‍ക്കും ഉണ്ട്. ടൂത്ത് പിക്കോ സൂചി പോലെയുള്ള സാധനങ്ങളോ ഉപയോഗിച്ച് പല്ലിന്റെ ഇടയില്‍ കുത്തുന്നത് അത്ര നല്ല കാര്യമല്ല. 
 
സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പല്ലുകള്‍ക്ക് ഇടയിലുള്ള വിടവ് ക്രമേണ വലുതാകുന്നു. അക്കാരണത്താല്‍ പല്ലുകളുടെ വിടവില്‍ കൂടുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പ്രവേശിക്കുന്നു. മാത്രമല്ല ടൂത്ത് പിക്ക് ഉപയോഗിക്കുന്നത് മോണകള്‍ക്കും ദോഷമാണ്. 
 
സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ മോണയില്‍ മുറിവ് ഉണ്ടാകാനും രക്തം വരാനും കാരണമാകുന്നു. പല്ലുകളുടെ ഇനാമില്‍ നഷ്ടമാകാനും ഇത് കാരണമാകും. ടൂത്ത് പിക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ പല്ലുകളുടെ വേരിനെ പോലും അത് സാരമായി ബാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍