പൈല്‍സുള്ളവരാണെങ്കില്‍ ആഹാരകാര്യത്തില്‍ ശ്രദ്ധവേണം; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 ജൂണ്‍ 2023 (13:51 IST)
പൈല്‍സ് വന്നുകഴിഞ്ഞാല്‍ ജീവിത രീതിയില്‍ നമ്മള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ആഹാര കാര്യത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്. ചില ഭക്ഷണങ്ങള്‍ പൈല്‍സ് ഉള്ളവര്‍ പൂര്‍ണമായും ഒഴിവാക്കണം. മൈദ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഭക്ഷണങ്ങളും പലഹാരങ്ങളും പൈല്‍സ് ഉള്ളവ് കഴിച്ചുകൂടാ.
 
ജങ്ക് ഫുഡും, പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക.
നാരുകള്‍ അടിങ്ങിയ ഭക്ഷണം മത്രമേ ഇത്തരക്കാര്‍ കഴിക്കാവൂ. നാരുകള്‍ കുറവായ ഭക്ഷണം കഴിക്കുകയാണെകില്‍ അതിനോടൊപ്പം തന്നെ ഫൈബര്‍ അടങ്ങയിട്ടുള്ള ഭക്ഷണവും കഴിക്കുക. പഴങ്ങളും പച്ചക്കറികളു ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
 
മാംസാഹാരങ്ങള്‍ കഴിവതും കുറക്കുന്നതാണ് നല്ലത്. അധികം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. പൈല്‍സ് ബാധിച്ചിട്ടുള്ളവര്‍ ധാരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. നിത്യവും കുറച്ചുനേരം നടക്കുന്നതിനായി മാറ്റി വക്കുന്നതും പൈല്‍സുകൊണ്ടുള്‍ല പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍