രാത്രിയില്‍ ഓട്‌സ് കഴിക്കു; ഗുണങ്ങള്‍ നിരവധി

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഒക്‌ടോബര്‍ 2023 (13:54 IST)
നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ് ഓട്‌സിന്റെ ആരോഗ്യപരമായ ഗണങ്ങളെ പറ്റി. ദിവസവും ഒരു നേരം ഓട്‌സ് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. നല്ല ആരോഗ്യം പ്രധാനം ചെയ്യുമെന്ന് കരുതി ഇത് കണക്കിലധികം കഴിക്കാനും പാടില്ല. പൊതുവേ രാവിലെ പ്രഭാത ഭക്ഷണത്തിനു പകരമായാണ് പലരും ഓട്‌സ് കഴിക്കുന്നത്. എന്നാല്‍ രത്രിയില്‍ അത്താഴമായും ഓട്‌സ് കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നതാണ്. രാത്രിയില്‍ ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
 
അത്തരത്തില്‍ കഴിക്കാന്‍ പറ്റിയതാണ് ഓട്‌സ്. രാത്രിയില്‍ ഓട്‌സ് കഴിക്കുന്നത് നല്ലരീതിയില്‍ ദഹനം നടക്കുന്നതിനും അതുവഴി മലബന്ധം, അസിഡിറ്റി എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു.രാത്രിയിലെ ദഹനപ്രശ്‌നങ്ങള്‍ കൂടുലും ബാധിക്കുന്നത് ഉറക്കത്തെയാണ് . ഓട്‌സ് കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതുകൊണ്ടുതന്നെ നല്ല ഉറക്കവും കിട്ടുന്നു. ഇന്ന് പലരും പരാതിപ്പെടുന്ന ഒന്നാണ് വയര്‍ ചാടുന്നതിനെ പറ്റി. വയര്‍ ചാടുന്നതിനുള്ള പ്രധാനകാരണം രാത്രി കഴിക്കുന്ന ആഹാരമാണ്. ഓട്‌സ് കഴിക്കുന്നത് വയര്‍ ചാടുന്നത് തടയാന്‍ സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍