ഭക്ഷണശേഷം കുളിച്ചാല്‍ ആരോഗ്യത്തിനു എന്തെങ്കിലും ദോഷം ചെയ്യുമോ?

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (10:00 IST)
'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയില്‍ ഉണ്ട്. അതായത് ഭക്ഷണ ശേഷം കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍, ഭക്ഷണശേഷം കുളിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിന് ശാസ്ത്രീയമായി ഇതുവരെ ഒരു തെളിവും ഇല്ല. ഭക്ഷണശേഷം കുളിച്ചാല്‍ ദഹനപ്രക്രിയ സാവധാനത്തില്‍ ആകുമെന്നാണ് പൊതുവെ പറയുന്നത്. പക്ഷേ ഇങ്ങനെ പറയാന്‍ ശാസ്ത്രീയ തെളിവുകളൊന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇല്ല. അതുകൊണ്ട് ഭക്ഷണശേഷം കുളിച്ചാലും യാതൊരു പ്രശ്നവുമില്ലെന്ന് സാരം. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍