സ്ഥിരമായി വായ്‌നാറ്റം ഉണ്ടാകുന്നതുകൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ? ദിവസത്തില്‍ രണ്ടുതവണ മൗത്ത് വാഷോ ബ്രഷോ ഉപയോഗിച്ചതിന് ശേഷവും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതിന് കാരണം നിങ്ങളുടെ ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, ശരീരത്തിലെ ജലാംശം എന്നിവയുമായി ബന്ധപ്പെട്ടതാകാം. മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ് നാറ്റത്തിന് കാരണമാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുമെന്നാണ് പലരും കരുതുന്നത്.
എന്നാല്‍ അവ നിങ്ങളുടെ ഓറല്‍ മൈക്രോബയോമിലെ ബാക്ടീരിയകളെയും കൊല്ലും. അതിനാല്‍, വായ്നാറ്റത്തിന്റെ പ്രശ്നം ഉടനടി പരിഹരിക്കാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിനുപകരം, നിങ്ങളുടെ ഓറല്‍ മൈക്രോബയോമിലെ നല്ല ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്നതിന് ഓറല്‍ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഓറല്‍ മൈക്രോബയോം എല്ലായ്‌പ്പോഴും നിങ്ങളുടെ ഗട്ട് മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാല്‍, നിങ്ങളുടെ കുടലില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം നിങ്ങളുടെ കുടല്‍ ശരിയാക്കുക, തുടര്‍ന്ന് നിങ്ങളുടെ വായ്‌നാറ്റം താനേ മാറും. അതുപോലെതന്നെ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട വായ മോശം ബാക്ടീരിയകള്‍ വളരാന്‍ അനുവദിക്കുന്നതിലൂടെ വായ്‌നാറ്റം വര്‍ദ്ധിപ്പിക്കും.