യാത്രയെ കുറിച്ച് പറയുമ്പോൾ എപ്പോഴും കേൾക്കുന്ന പരാതിയാണ് ‘ഛർദ്ദിക്കാൻ തോന്നും’ എന്നത്. ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നെ ഒട്ടുമിക്ക ആൾക്കാർക്കും ഈ പ്രശ്നമുണ്ടാകാറുണ്ട്. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിച്ചാൽ, മൊബൈൽ ഗെയിം കളിച്ചാൽ ഛർദിക്കണമെന്നു തോന്നുന്നത് സ്വാഭാവികമാണ്.
എന്നാൽ, ഈ പ്രശ്നം കാരണം പലർക്കും ആഗ്രഹിച്ച സ്ഥലങ്ങളിലൊന്നും പോകാൻ കഴിയാറില്ല, പോയാൽ തന്നെ ഛർദ്ദി കാരണം ആസ്വദിക്കാൻ സാധിക്കാറില്ല. മോഷൻ സിക്ക്നസ് മൂലമാണ് ഇതു സംഭവിക്കുന്നത്. മോഷൻ സിക്ക്നസ് അനുഭവിക്കുന്നവർക്ക് യാത്രാവേളകൾ ഉറങ്ങിത്തീർക്കുകയല്ലാതെ മറ്റു മാർഗമില്ല.
ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്‌നസ്സ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മില്‍. വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തലവേദന, മനംപുരട്ടല്‍ എന്നിവയാണ് മോഷൻ സിക്നസ്സിന്റെ ലക്ഷണങ്ങൾ.
ഒരു പരിധി വരെ ഇതിന് പരിഹാരമുണ്ട്. കാഴ്‌ചകള്‍ കടന്നു പോകുന്നത് നോക്കി കൊണ്ടിരിക്കുക. ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. ചുറ്റും നോക്കാതിരിക്കുക.
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധ നൽകുക. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക് പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.