കഴിക്കുമ്പോഴും ഫോണിന്റെ മുന്നില്‍ തന്നെയാണോ? ഭക്ഷണത്തിന്റെ ഗുണം നഷ്ടമാകുമെന്ന് വിദഗ്ധര്‍

അഭിറാം മനോഹർ

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (16:43 IST)
മാറിയ കാലഘട്ടത്തില്‍ മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ നമ്മളില്‍ പലരും ഭക്ഷണം കഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എത്ര ബാലന്‍സ്ഡ് ഡയറ്റ് നിങ്ങള്‍ പിന്തുടര്‍ന്നാലും ഇത്തരത്തിലാണ് നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന രീതിയെങ്കില്‍ അത് ഉദ്ദേശിക്കുന്ന ആരോഗ്യഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
മനസ് നിറഞ്ഞു കഴിക്കുമ്പോഴാണ് ഭക്ഷണം അതിന്റെ ഗുണം ചെയ്യുകയെന്നത് പഴമക്കാര്‍ പറയുന്നത് നമ്മള്‍ പലരും കേട്ട കാര്യമാകും. സമാനമാണ് ഇവിടെയും ഭക്ഷണം കഴിക്കുന്നതിനൊപ്പം അത് ആസ്വദിക്കുന്നതും പ്രധാനമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായകമാണ്.
 
നന്നായി ചവച്ചുകഴിക്കുമ്പോള്‍ തന്നെ ദഹനം മെച്ചപ്പെടും. ഒപ്പം കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിലെത്തുകയും ആഹാരത്തിന്റെ രുചി ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യും. വിശപ്പുള്ളപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അങ്ങനെയെങ്കില്‍ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ ശരീരത്തിനാകും. വിശപ്പില്ലാതെ എത്ര ഭക്ഷണം കഴിച്ചാലും അത് ശരീരത്തിന് ഗുണം ചെയ്യണമെന്നില്ല. കൂടാതെ ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍