കാർബോണേറ്റഡ് പാനിയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശീതള പാനിയങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബൺ അസിഡിറ്റി രൂക്ഷമാക്കും. ഇത്തരത്തിലുള്ള പാനിയങ്ങളിൽ യാതൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അസിഡിറ്റിയുള്ളവർ നിയന്ത്രിക്കേണ്ട മറ്റൊന്നാണ് ചോക്ലെറ്റുകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കഫീനും മറ്റു ഘടകങ്ങളും ആസിഡിറ്റി വർധിക്കാൻ കാരണമാകും. അധികം എരിവുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.