പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തൊണ്ടവേദന. മെഡിക്കല്‍ സ്റ്റോറുകളില്‍ കിട്ടുന്ന ഗുളികകള്‍ വാങ്ങി ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ നാട്ടുവൈദ്യത്തിലൂടെ തൊണ്ട വേദന മാറും. ഇതാ ചില പൊടിക്കൈകള്‍
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.
കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക് എന്നിവ ചതച്ച് ഇതിന്റെ നീര് അല്‍പാല്‍പമായി ഇറക്കുന്നതും ഗുണം ചെയ്യും. ചൂടുപാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.