ഒരു ചെറിയ ശബ്ദം പോലും നിങ്ങളെ അലട്ടുന്നുണ്ടോ ?; എങ്കില്‍ ഈ രോഗമാകാം!
ശനി, 14 സെപ്‌റ്റംബര്‍ 2019 (19:54 IST)
ചെറുതും വലുതുമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ ദേഷ്യപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് വളരെ നിസാരമായി തോന്നുന്ന ശബ്‌ദങ്ങളാണ് ഇവരെ അലോസരപ്പെടുത്തുന്നത്. ഒരു പേനയുടെ ബട്ടണ്‍ അമര്‍ത്തുന്ന ചെറിയ ശബ്ദം മുതല്‍ അമിത ശബ്‌ദത്തോടെ പോകുന്ന ഒരു വാഹനം വരെ ഇക്കൂട്ടരെ ബുദ്ധിമുട്ടിക്കും.
പുരുഷന്മാരിലും സ്‌ത്രീകളിലും കാണുന്ന ഒരു തരം പ്രശ്‌നമാണിത്. എന്താണ് ഈ അവസ്ഥ എന്ന് പലരും ആലോചിക്കാറുണ്ട്. എമിസോഫോണിയ എന്ന അവസ്ഥയാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം, സൗണ്ട് റെയ്ജ് എന്നും ഈ അവസ്ഥയ്‌ക്ക് പേരുണ്ട്.
എമിസോഫോണിയ എന്നാല്‍ ശബ്‌ദവിരോധം എന്നാണ്. ചിലര്‍ക്ക് പ്രത്യേക തരത്തിലുള്ള ശബ്ദമാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്.
മീസോഫോണിയ അനുഭവപ്പെടുന്ന ഒരാള്‍ക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാകളാണ് ഇക്കുട്ടരെ അസ്വസ്ഥരാക്കുന്നത്. പ്രത്യേകിച്ച് ചികിത്സ ഒന്നും ആവശ്യമില്ലെങ്കിലും ഒരു തരത്തിലും സാഹചര്യങ്ങള്‍ നേരിടാന്‍ സാധിക്കുന്നില്ല എന്നാണെങ്കില്‍ മാത്രമേ ഒരു ഡോക്‍ടറെ കാണേണ്ടതുള്ളൂ.