ഓട്സ് കഴിക്കേണ്ടത് ഇങ്ങനെ

വ്യാഴം, 14 ജൂണ്‍ 2018 (13:57 IST)
ഇന്ന് നമ്മൾ നേരിടുന്ന പല ജീവിത ശൈലി ആരോഗ്യ പ്രശനങ്ങളേയും നിയന്ത്രിക്കാൻ കഴിവുള്ള ഒന്നാണ് ഓട്സ്. ഇത് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ കൊളസ്ട്രോളിനേയും രക്ത സമ്മർദ്ദത്തേയും എല്ലാം നിയന്ത്രിക്കാനാകു. നല്ല രീതിയിൽ വിശപ്പകറ്റാനും ഈ ആഹാ‍ാരത്തിന് കഴിവുണ്ട്.
 
ഇക്കാരണത്താൽ തന്നെ ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം വർധിച്ചുകഴിഞ്ഞു. എന്നാൽ ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കിയിട്ടും പ്രത്യേഗിച്ച് ഫലമൊന്നും കാണുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. ഇതിന് കാരണം നമ്മൾ തെറ്റായ രീതിയിൽ ഓട്സ് കഴിക്കുന്നതിനാലാണ്.
 
കൃത്രിമ രുചികൾ ചേർത്ത് തയ്യാറക്കിഒയ ഓട്സ് മാർക്കറ്റിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കാതിരിക്കുനതാണ് ഉത്തമം. കൂടിയ അളവിൽ പഞ്ചസാര ചേർത്ത് ഓട്സ് കഴിക്കുന്നത് നല്ലതല്ല. ഇത് വിപരീത ഫലങ്ങൾ മാത്രമേ നൽകു. പഞ്ചസാരക്ക് പകരം തേനോ പഴങ്ങളോ മിതമായ അളവിൽ ചേർത്ത് കഴിക്കാവുന്നതാണ്. 
 
കറുവപ്പട്ട മുട്ടയുള്ള വെള്ള മഞൾ എന്നിവ ചേർത്ത് പാകം ചെയ്ത ഓട്സ് കഴിക്കുന്നത് ഉത്തമമാണ്. ഇത് ശരീരത്തിനാവശ്യമായം പ്രൊട്ടിൻ നൽകുകയും ദഹന പ്രകൃയയെ ത്വരിതപ്പെടുത്തുകയും. അമിത വിശപ്പിനെ കുറക്കുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍