ഭക്ഷണത്തിന് ശേഷം ഈ ശീലങ്ങൾ വേണ്ട !

വ്യാഴം, 6 ഡിസം‌ബര്‍ 2018 (20:15 IST)
നല്ല ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോര. ഭക്ഷണം കഴിച്ച ശേഷവും ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ശേഷമുള്ള നമ്മുടെ ചില ശിലങ്ങൾ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഭക്ഷണ ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
 
ഭക്ഷണം കഴിച്ച ഉടനെ തന്നെ പുകവലിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. ഇത് ഒരിക്കലും ചെയ്തുകൂടാ. കഴിച്ച ഭക്ഷണത്തെ  വിഷമയമാക്കുന്ന പ്രവർത്തിയാണ് ഇത്. ദഹന പ്രകൃയയെ ഇത് സാരമായി ബാധിക്കും.
 
വയറു നിറച്ച് ആഹാരം കഴിച്ചശേഷം നന്നായി ഒന്ന് ഉറങ്ങാൻ മിക്ക ആളുകൾക്കും ഇഷ്ടമാണ് മലയാളികൾക്ക് ഇതൊരു ശീലം തന്നെയാണ്.  എന്നാൽ ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉറങ്ങാൻ പാടില്ല. നിങ്ങളുടെ വയറിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. 
 
ഭക്ഷണം കഴിച്ച ഉടനെ കുളിക്കേണ്ട. ‘കഴിച്ചിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം‘ എന്ന് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുതന്നെയുണ്ട്. ഭക്ഷണം കഴിച്ച് കുളിക്കുന്നത് ശരീര താപനിലയിൽ പെട്ടന്ന് മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമകും. ഇത് ദഹനത്തെ ബാധികും. 
 
ഭക്ഷണ ശേഷം ചായ കുടിക്കുന്ന ശിലം ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ ഇത് ഭക്ഷണത്തിന്റെ പൊഷണ ഗുണത്തെ ഇല്ലാതാക്കും. ഭക്ഷണത്തിൽനിന്നും പ്രോട്ടീൻ ആകിരണം ചെയ്യുന്ന പ്രവർത്തിയെ ചായ ഉള്ളിൽ ചെയ്യുന്നതോടെ തടസപ്പെടുത്തും. 
 
ഭക്ഷണം കഴിച്ച ശേഷം ഒന്ന് പുസ്തകം വായിച്ചുകളയാം എന്നും ചിന്തിക്കരുത്. പുസ്തകം വായിക്കുന്നതലെന്ത് പ്രശനം എന്ന് തോന്നിയേക്കാം. പുസ്തകം വായിക്കുന്നതിലൂടെ രക്തത്തിന്റെ ഫ്ലോ കണ്ണുകളിലേക്ക് കേന്ദ്രീകരിക്കും. ഭക്ഷണം ദഹിക്കുന്നതിന് ശരീരത്തിൽ നല്ല രക്ത ചംക്രമണം ആവശ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍