നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം ?

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഒക്‌ടോബര്‍ 2022 (15:44 IST)
ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും, ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും, യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍, രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും, മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും, കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം, മലമൂത്ര വിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം, ശുചിമുറി ഉപയോഗിച്ചതിനു ശേഷം, മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം, മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം, കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം ഇങ്ങനെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകുന്നതിലൂടെ രോഗ പ്രതിരോധം ശക്തമാക്കാനാകും. 
 
വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍