എനര്‍ജി ഡ്രിങ്കുകളും സപ്ലിമെന്റുകളും ഉപയോഗിക്കാറുണ്ടോ ?; എങ്കില്‍ ഈ രോഗങ്ങള്‍ ബാധിക്കപ്പെട്ടേക്കാം!

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (17:47 IST)
എനര്‍ജി ഡ്രിങ്കുകളും സപ്ലിമെന്റുകളും ഉപയോഗിക്കാന്‍ മടിയില്ലാത്ത സമൂഹമാണ് ഇന്നുള്ളത്. ദൂഷ്യവശങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കൂടി ഇവയുടെ ഉപയോഗം തടയാനോ അവസാനിപ്പിക്കാനോ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല.

ശരീരഭാരം കുറയ്‌ക്കാനും വര്‍ദ്ധിപ്പിക്കാനും, മസില്‍ വളരാന്‍, സൗന്ദര്യം മെച്ചപ്പെടുത്താന്‍ എന്നിങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കായും ഇന്ന് സപ്ലിമെന്റുകളും എനര്‍ജി ഡ്രിങ്കുകളും വാങ്ങാന്‍ ലഭ്യമാണ്. ഉയര്‍ന്ന വില പോലും കാര്യമാക്കാതെ സ്‌ത്രീകളടക്കമുള്ളവര്‍ ഇവ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം മരുന്നുകളുടെ ഉപയോഗം. നിരോധിച്ച വസ്തുക്കള്‍, മരുന്നുകള്‍, കീടനാശിനികള്‍, മെറ്റലുകള്‍ എന്നിവയാണ് പല സപ്ലിമെന്റുകളുടെയും ഉല്പാദനത്തിനായി ഉപയോഗിക്കുന്നത്.

സ്ട്രോക്ക്, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, വൃക്കയുടെ തകരാര്‍, കാന്‍സര്‍ എന്നീ ഗുരുതര രോഗങ്ങളാണ് ഇത്തരം സപ്ലിമെന്റുകളുടെ ഉപയോഗത്തിലൂടെ പിടികൂടുന്നത്.

ചില എനര്‍ജി ഡ്രിങ്കുകള്‍ മാനസിക സമ്മര്‍ദം, രക്തസമ്മര്‍ദം, പൊണ്ണത്തടി, ദന്തക്ഷയം, കിഡ്നി പ്രശ്നം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കും. ശരീരം ദുര്‍ബലമാകുന്നതിനും ആരോഗ്യം ക്ഷയിക്കുന്നതിനും കാരണമാകുകയും ചെയ്യും. ഉയര്‍ന്ന അളവിലെ ഷുഗര്‍, കഫീന്‍ എന്നിവയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍