അതി കഠിനമായ വേദനയോടെ നമ്മെ തേടിയെത്തുന്ന ഒരു ഭീകരനാണ് മൂത്രത്തിലെ കല്ല്. ഫോസ്ഫേറ്റ്, യൂറിക് ആസിഡ്, കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ മൂത്രത്തില്‍ തന്നെയുള്ള രാസവസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ അടിഞ്ഞുകൂടുന്നതാണ് മൂത്രത്തില്‍ കല്ലായി മാറുന്നത്. ഈ ഭീകരനെ ഒഴിവാക്കാന്‍ ചിലമാര്‍ഗ്ഗങ്ങളുണ്ട്.
കാത്സ്യം കൂടുതല്‍ കഴിക്കുന്നവര്‍ ചീര, തക്കാളി, ചായ, കൊക്കാ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ സോഡിയം കലര്‍ന്ന ആഹാരങ്ങള്‍ കഴിക്കുകയും പൊട്ടസ്യവും മഗ്നീഷ്യവും കലര്‍ന്ന പദാര്‍ഥങ്ങള്‍ കുറയ്ക്കുകയും ചെയ്താലും കല്ലുണ്ടാവാനുള്ള സാധ്യതയുണ്ടാകും.
ഉപ്പുകലര്‍ന്ന ആഹാരം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുകയും ചെയ്യുന്നതും നല്ലതല്ല. ആഹാരത്തില്‍ സമതുലനാവസ്ഥ പാലിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ശരിയായ പോംവഴി.