നിത്യേന ഈ പഴം ശീലമാക്കൂ... ആരോഗ്യം സംരക്ഷിക്കൂ

ബുധന്‍, 3 ഓഗസ്റ്റ് 2016 (12:30 IST)
ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് കിവി പഴങ്ങള്‍. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.
 
ധാരാളം ഇരുമ്പ് അടങ്ങിയ പഴമാണ് ഇത്. പ്രായമായവരുടേയും കുട്ടികളുടേയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഫോളിക്ക് ആസിഡിന്റെ വലിയൊരു സ്രോതസുകൂടിയാണ് കിവി പഴങ്ങള്‍.
 
ഫോളിക് ആസിഡ് ധാരാളം അടങ്ങിയ പഴമാണ് കിവി. അതുകൊണ്ട് തന്നെ ഗള്‍ഭിണികള്‍ ഈ പഴം കഴിക്കുന്നത് ഉത്തമമാണ്. ഫോളിക് ആസിഡാണ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. അതുപോലെതന്നെ ഊര്‍ജോല്‍പാദനത്തിനും ഫോളിക് ആസിഡ് സഹായിക്കുന്നു. 
 
ശക്തിയേറിയ എല്ലുകള്‍, പല്ലുകള്‍, ശരീര പേശികള്‍, ആരോഗ്യമുള്ള ഹൃദയം എന്നിവക്ക് ശരീരത്തില്‍ കാല്‍‌സ്യം ആവശ്യമാണ്. ഇത്തരത്തില്‍ കാല്‍‌സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കിവി പഴങ്ങള്‍ക്ക് കഴിയും. അതിനാല്‍ കുട്ടികളും പ്രായമായവരും ഈ പഴ ശീലമാക്കുന്നത് നല്ലതാണ്.
 
ഡയറ്ററി ഫൈബര്‍ ധാരളം അടങ്ങിയ പഴമാണ് കിവി. അതുകൊണ്ടു തന്നെ ഇത് കഴിക്കുന്നത് കുടലും അന്നനാളവും ആരോഗ്യ പൂര്‍ണമായിരിക്കാനും ശോദന എളുപ്പമാക്കാനും സഹായിക്കുന്നു. കൂടാതെ വിഷവസ്തുക്കളില്‍ നിന്നും ദോഷകാരികളായ ബാക്ടീരിയകളില്‍ നിന്നും വന്‍കുടലിനെ രക്ഷിക്കാനും കിവി ഉത്തമമാണ്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക