ആരോഗ്യത്തിൽ മികച്ചതാര്? മുട്ടയോ മുട്ടയുടെ വെള്ളയോ?

വെള്ളി, 19 ഓഗസ്റ്റ് 2016 (16:36 IST)
ആരോഗ്യത്തിൽ മികച്ചതാര് എന്ന കാര്യത്തിൽ ഒരു മത്സരം നടത്തിയാലോ?. മത്സരാർത്ഥികൾ വേറാരുമല്ല, മുട്ടയും മുട്ടയുടെ വെള്ളയും. ഈ മത്സരത്തിൽ ആരു വിജയിക്കുമെന്ന കാര്യത്തിൽ പലർക്കും വ്യക്തതയുണ്ടാകില്ല. അതങ്ങനെയാണ് കാരണം, മികച്ചത് ആരെന്ന് അത്ര പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ട സമീകൃത ആഹാരമെന്ന് പറയുമ്പോൾ തന്നെ അതിന് എതിർ അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്. ആപ്പോൾ ആ മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന് ചോദിച്ചാൽ എങ്ങനെ മറുപടി പറയാനാകും.
 
എതിർ അഭിപ്രായങ്ങൾ വരുന്നത് മുട്ടയുടെ മഞ്ഞയെപറ്റിയാണ്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ഒരു പക്ഷം. ആരോഗ്യത്തിന് നല്ലതാണെന്ന് മറുപക്ഷം. പക്ഷം എങ്ങനെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഗുണങ്ങള്‍ ധാരാളമുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതു തന്നെ കാര്യം. വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് മുട്ടയുടെ വെള്ള.
 
ആരാണ് മികച്ചത് - ഒരു അവലോകനം
 
1. ഒരു മുട്ടയ്ക്ക് 10 ശതമാനം പ്രോട്ടീൻ നൽകാൻ കഴിയും. എന്നാൽ മുട്ടയുടെ വെള്ളയ്ക്ക് വെറും 7 ശതമാനമാണ്.
 
2. മുട്ട കഴിച്ചാൽ 47 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ള അക്കാര്യത്തിൽ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. 
 
3. മുട്ടയുടെ വെള്ളയേക്കാൾ ഫാറ്റ് കൂടുതൽ മുട്ടയിലാണ്.
 
4. എല്ലിന് ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ് 8 ശതമാനമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ ഇത് വെറും .5 ശതമാനമാണ്.
 
5. കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുട്ടയിലാണ് മുട്ടയുടെ വെള്ളയിലല്ല.
 
6. മിനറൽസിന്റെ കലവറയാണ് മുട്ട.
 
നാഷ്ണൽ സയൻസ് അക്കദമിയുടെ പഠനങ്ങൾ അനുസരിച്ച് ആരോഗ്യത്തിൽ മികച്ചത് മുട്ടയാണ്. മുട്ടയുടെ വെള്ളയല്ല. അതേ കണക്കുകൾ പ്രകാരം മത്സരത്തിൽ ജയിക്കുന്നത് മുട്ടയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമം മുട്ടയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക