അടി, ഇടി, കടി... മറുപടി എങ്ങനെ ?

വ്യാഴം, 2 ഫെബ്രുവരി 2017 (12:20 IST)
നമ്മളെ ദേഷ്യംപിടിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവർ ചെയ്യാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും അവരോടു പകരംവീട്ടണമെന്നും ചിലപ്പോൾ നമുക്കു തോന്നുകയും ചെയ്യും. എന്നാല്‍ അവൻ എന്നോടു ചെയ്തപോലെ ഞാൻ അവനോടു ചെയ്യുമെന്നും അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും ഒരു കാരണവശാലും പറയരുത്. 
 
ആരെങ്കിലും ഇങ്ങോട്ടു വഴക്കിനു വന്നാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്. അവിടംവിട്ട് എങ്ങോട്ടെങ്കിലും പോകുകയെന്നതാണ് ഏറ്റവും നല്ലത്.  മറ്റെ വ്യക്തി ഒന്നോ രണ്ടോ പ്രാവശ്യം കൂടെ നിങ്ങളെ ഉന്തുകയോ തള്ളുകയോ ചെയ്യും. പക്ഷേ, അതോടെ അതു തീരും. നിങ്ങൾ അവിടെനിന്നു പോയാൽ നിങ്ങളൊരു ഭീരുവാണെന്ന അര്‍ത്ഥം അതിനില്ല, മറിച്ച് നിങ്ങൾക്കു ശരി ചെയ്യാനുള്ള ധൈര്യമുണ്ടെന്നാണ്‌ അതു കാണിക്കുന്നത്‌.
 
രണ്ടുപേർ വഴക്കു കൊടുമ്പോള്‍ നിങ്ങൾ അതിൽ ഇടപെട്ടാൽ എന്താണ് സംഭവിക്കുക‌. ആരാണ്‌ വഴക്കു തുടങ്ങിയതെന്നോ എന്തിനാണ്‌ വഴക്കു കൂടുന്നതെന്നോ നമുക്കറിയില്ല. ഒരാളെ ആരെങ്കിലും തല്ലുന്നതായിരിക്കും നമ്മൾ കാണുന്നത്‌. അതു പക്ഷേ അയാൾ എന്തെങ്കിലും ചെയ്തിട്ടാണെങ്കിലെന്തു ചെയ്യും. അയാളെ സഹായിക്കാൻ ശ്രമിച്ചാൽ നമ്മൾ ഒരു കള്ളനെയായിരിക്കും സഹായിക്കുന്നത്‌. അതു ഒരിക്കലും ശരിയായ കാര്യവുമല്ല.

വെബ്ദുനിയ വായിക്കുക