ഇങ്ങനെ ഒരു ദിവസം നിങ്ങൾക്കും ഉണ്ടായേക്കാം

ബുധന്‍, 6 ജൂലൈ 2016 (15:17 IST)
നിങ്ങളുടെ തീരുമാനങ്ങളാണ് പലപ്പോഴും നിങ്ങളെ പലയിടത്തേക്കും എത്തിക്കുന്നത്. കാണാതെ പോയ കാഴ്ചകളിലേക്ക്, കണ്ടിട്ടും മുഖം തിരിച്ച കാഴ്ചകളിലേക്ക് ഒരു നിമിഷം നോക്കാൻ വേണ്ടി ചിലപ്പോഴൊക്കെ നിങ്ങളെ അവിശ്വസനീയം ഈ കാര്യം എന്ന് തോന്നിപ്പിക്കാറില്ലെ?. എന്തിനൊക്കെയോ വേണ്ടി ഓടുന്ന ഓട്ടപ്പാച്ചിലുകള്‍ക്കിടയിൽ എന്തിനായിരുന്നു എല്ലെങ്കിൽ എന്നായിരുന്നു എന്നൊരു തിരിച്ചറിയൽ ശ്രമം നടത്താറുണ്ടോ?. 
 
അങ്ങനെ ഉണ്ടെങ്കിൽ അതിന് കാരണം 'ദേജ വൂ' ആണ്. 'ദേജ വൂ' എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. ഇതിന്റെ അർത്ഥം എന്തെന്നാൽ 'നേരത്തേ കണ്ടിട്ടുള്ള' എന്നാണ്. സാഹിത്യപരമായ രീതിയിൽ പറഞ്ഞാൽ എവിടെയോ കണ്ടുമറന്നതുപോലെ എന്നു തന്നെ.. ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ അപരിചിതത്വവും ആദ്യം കാണുന്ന അനുഭവവുമാണ് എല്ലാവർക്കുമുണ്ടാവുക. എന്നാൽ ചില സമയങ്ങളിൽ ആ സ്ഥലങ്ങൾ നേരത്തേ കണ്ടുപരിചയമുള്ളതുപോലെ തോന്നും. പരിചിതമെന്ന് അനുഭവപ്പെടും. ഈ അവസ്ഥയാണ് 'ദേജാ വൂ'.
 
ഒരു ഉദാഹരണം നോക്കാം:
 
ആദ്യമായി നിങ്ങൾ വയനാട് കാണാൻ പോകുന്നു. കൂടെ സുഹൃത്തുക്കളും, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങൾ. പെട്ടന്ന് നിങ്ങൾക്ക് തോന്നും, ഇവിടെ നേരത്തേ വന്നിട്ടുണ്ടല്ലോ? അതേ സുഹൃത്തുക്കൾ, അതേ സ്ഥലം. മനസ്സിലെ ചിന്തക‌ൾ കാടുകയറുന്ന അവസ്ഥ. എന്നാണ്, എവിടെ വെച്ചായിരുന്നു തുടങ്ങിയ സംശയങ്ങളായിരിക്കും പിന്നീട് ഉണ്ടാവുക. 
 
മറ്റൊരു ഉദാഹരണം നോക്കാം- സുഹൃത്തുക്കളോടൊപ്പം ഒരു പ്രേത സിനിമ കാണുന്നു. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ നേരത്തേ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇതും ആ ഒരു അവസ്ഥ തന്നെയാണ് സൂചിപ്പിക്കുന്നത്.
 
ദേജാ വൂ എന്നത് വളരെ സങ്കീർണമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസം സംഭവിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നാണ് പൂർവ്വീകർ പറയുന്നത്. അനുഭവങ്ങൾ ഒരു പാഠമാകട്ടെയെന്നും പറയുന്നവർ ഉണ്ട്. അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു മനുഷ്യനെ പലതും പഠിപ്പിക്കുമെന്നും ശാസ്ത്രം പറയുന്നു. ഒരു പ്രവൃത്തി ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിലും അതിന്റെ ബുദ്ധിമുട്ടോ സംശയങ്ങളോ ഇല്ലായെങ്കിൽ അതിനു കാരണം ഈ തോന്നൽ ആണ്. 
 
എന്തുകൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസമുണ്ടാകുന്നതെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആഗ്രഹങ്ങൾ സഹലമാക്കാൻ നിങ്ങളെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണിവ എന്നും ശാസ്ത്രം പറയുന്നു. കഴിഞ്ഞ കാര്യമാണ് നടക്കുന്നതെന്ന ഒരു തോന്നൽ ആ സമയങ്ങളിൽ തോന്നും.

വെബ്ദുനിയ വായിക്കുക