ഒരിക്കലും ഡ്രയറിൽ ഇടാൻ പാടില്ലാത്ത വസ്ത്രങ്ങൾ

നിഹാരിക കെ എസ്

വെള്ളി, 25 ഒക്‌ടോബര്‍ 2024 (12:04 IST)
ചില വസ്ത്രങ്ങൾ ഒരിക്കലും വാഷിങ് മെഷീനിൽ ഇടാൻ പാടില്ലെന്നുണ്ട്. പലർക്കും അറിയാത്ത ഒരു കാര്യമാണത്. വസ്ത്രങ്ങൾ ദീർഘകാലം നിൽക്കണമെങ്കിൽ ഓരോ വസ്ത്രങ്ങളുടെയും ക്വളിറ്റി അനുസരിച്ച് അത് കഴുകുകയും ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. ചില വസ്ത്രങ്ങൾ ഒരുമിച്ച് വാഷിങ് മെഷീനിൽ ഇടാൻ പാടില്ല. ചിലത് ഡ്രയറിൽ ഉണക്കരുത് എന്നുമുണ്ട്. വസ്ത്രങ്ങളുടെ ഇലാസ്തികത നഷ്ടപ്പെടുമെന്നതിനാലാണ്. അത്തരം വസ്ത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 
 
ബ്രാ: വാഷിങ് മെഷീനിൽ അലക്കാനും ഡ്രയറിൽ ഉണക്കാനും പാടില്ലാത്ത വസ്ത്രങ്ങളുടെ കൂട്ടത്തിലാണ് ഇവ. ഒരു ഡ്രയറിൻ്റെ ചൂടും ഇളക്കവും ബ്രായുടെ ഇലാസ്തികതയെയും ആകൃതിയെയും തകരാറിലാക്കും. ഡ്രയറിൽ ഇട്ടാൽ ബ്രാ പോലുള്ള വസ്ത്രങ്ങൾ വലിഞ്ഞുപോകാൻ സാധ്യതയുണ്ട്.
 
ടൈറ്റ്‌സ്: അതുപോലെ, അതിലോലമായ ടൈറ്റ്‌സ് പോലുള്ളവ ഡ്രയറിൽ ഉപയോഗിച്ചാൽ കേടുപാടുകൾ സംഭവിക്കാം. കൈകൾ കൊണ്ട് പിഴിഞ്ഞ് ഉണക്കാൻ ഇടുന്നതാണ് ഉത്തമം. 
 
നീന്തൽ വസ്ത്രങ്ങൾ: ബാത്ത് സ്യൂട്ടുകൾ പ്രധാനമായും സ്‌പാൻഡെക്‌സ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നിങ്ങളുടെ ഡ്രയറിനുള്ളിലെ ഉയർന്ന താപനില ഫാബ്രിക്കിൻ്റെ ഇലാസ്‌കിത ഇല്ലാതാക്കും. മൃദുവായതും ബ്ലീച്ച് ചെയ്യാത്തതുമായ ഡിറ്റർജൻ്റ് ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ നിങ്ങളുടെ സ്യൂട്ട് കഴുകുക. ശേഷം പിഴിഞ്ഞ് ഉണക്കാൻ ഇടുക.
 
കമ്പിളി, കശ്മീർ സ്വെറ്ററുകൾ: അതിലോലമായ വസ്ത്രങ്ങൾ മൃദുവായ അലക്കു സോപ്പ് ഉപയോഗിച്ച് കൈകൊണ്ട് വേണം കഴുകാൻ.
 
അലങ്കരിച്ച വസ്ത്രം: കല്ലുകൾ നൂൽ വർക്കുകൾ എന്നിവയൊക്കെയുള്ള ആലങ്കാരിതമായ വസ്ത്രങ്ങൾ ഒരിക്കലും ഡ്രയറിൽ ഉപയോഗിച്ച് ഉണക്കരുത്. അത് വസ്ത്രത്തിന് കേടുവരുത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍