തോടുപൊട്ടിക്കാത്ത, തിളച്ച വെള്ളത്തില്‍ പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം? നമ്മുടെ മുമ്പിലിരിക്കുന്നത് പുഴുങ്ങിയ മുട്ടയാണോ പുഴുങ്ങാത്ത മുട്ടയാണോ എന്ന് കണ്ടെത്താന്‍ വളരെ സിമ്പിളായ ഒരു മാര്‍ഗമുണ്ട്.
നമ്മുടെ അടുക്കളയിലെ ടേബിള്‍ ആണ് പരീക്ഷണ ശാല. ആദ്യം ചെയ്യേണ്ടത്, പുഴുങ്ങിയ മുട്ട എടുത്ത് ഈ ടേബിളില്‍ വയ്ക്കുക എന്നതാണ്. അതിന് ശേഷം സ്പീഡില്‍ കറക്കിവിടുക. പുഴുങ്ങിയ മുട്ട നല്ല അടിപൊളിയായി കറങ്ങുന്നത് കാണാം. പെട്ടെന്നുതന്നെ അതിന്‍റെ കറക്കം നിര്‍ത്താനും കഴിയും. പിടിച്ചാലുടന്‍ അത് കറക്കം നിര്‍ത്തി മര്യാദരാമനായി ഇരിക്കുന്നു.
എന്തുകൊണ്ടാണ് ഇതെന്നല്ലേ? പൂര്‍ണമായും പുഴുങ്ങിയ മുട്ടയുടെ ഉള്‍വശം ഖരരൂപത്തിലാണ്. അത് വേഗം വട്ടംകറക്കാന്‍ പറ്റും. എന്നാല്‍ പുഴുങ്ങാത്ത മുട്ടയുടെ ഉള്‍വശം ദ്രാവകരൂപത്തിലാണ്, കറങ്ങിക്കിട്ടാന്‍ പണിപ്പെടും. പുഴുങ്ങാത്ത മുട്ടയുടെ കറക്കം നിര്‍ത്താന്‍ പ്രയാസമാണെന്നതിനും കാരണമുണ്ട്. അതിന്‍റെ പുറംതോട് കറക്കം നിര്‍ത്തിയാലും ഉള്ളിലെ ദ്രാവകം കറങ്ങിക്കൊണ്ടിരിക്കും.