ഉപ്പ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തില്‍ കൂടിയാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
-ശരീരത്തില്‍ ഉപ്പ് കൂടുന്നതനുസരിച്ച് ശരീരം ജലം നിലനിര്‍ത്തുന്നു. ഇത് വീക്കത്തിന് കാരണമാകും.
-ഇടക്കിടെയുണ്ടാകുന്ന തലവേദന ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം.
-രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു.
-ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നു.
-ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ശരീരഭാരം കൂടുകയും ചെയ്യുന്നു.
ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍ വരുത്തിവയ്ക്കും. ഇത് വൃക്കകളില്‍ കല്ലുണ്ടാകുന്നതിനും വൃക്ക തകരാറിലാകുന്നതിനും കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.