അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണ രീതിയാണ്. മാംസ വിഭവങ്ങള്‍ വറുത്തും പൊരിച്ചും കഴിക്കുന്നതിനേക്കാള്‍ നല്ലത് ഗ്രില്‍ ചെയ്യുന്നതാണ്. മാംസ വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അമിതമായി എണ്ണ ഉപയോഗിക്കരുത്. മാംസ വിഭവങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ സ്ഥിരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ്.