ഉറങ്ങുന്നതിനു മുന്‍പ് സോക്‌സ് ധരിക്കാന്‍ മറക്കരുത്

ബുധന്‍, 29 നവം‌ബര്‍ 2023 (15:57 IST)
തണുപ്പ് കാലത്ത് കാലുകള്‍ കോച്ചിപിടിക്കുന്നത് പതിവാണ്. പ്രായമായവരിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണുന്നത്. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കാലുകള്‍ കോച്ചിപിടിച്ച് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. തണുപ്പ് കാലത്ത് കാലില്‍ സോക്‌സ് ധരിച്ച് കിടക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും. സോക്‌സ് ധരിച്ചു കിടന്നുറങ്ങുമ്പോള്‍ അത് നിങ്ങളുടെ ശരീരതാപനിലയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. 
 
ശരീരതാപനില കൃത്യമായി നിലനിര്‍ത്തുന്നതില്‍ സോക്‌സിന് വലിയ പങ്കുണ്ട്. തണുപ്പ് കാലത്ത് കാല്‍പാദം വിണ്ടുകീറുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. കോട്ടണ്‍ സോക്‌സ് ധരിച്ച് കിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്. ആമവാതം ഉള്ളവര്‍ നിര്‍ബന്ധമായും കാലുകളില്‍ സോക്‌സ് ധരിച്ചുവേണം കിടന്നുറങ്ങാന്‍. വരണ്ട ചര്‍മ്മമുള്ളവരും തണുപ്പ് കാലത്ത് സോക്‌സ് ധരിക്കണം. കാലുകളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍