വല്ലാതെ മെലിഞ്ഞവരാണോ ? എങ്കില്‍ ഒരു പുരുഷനും നിങ്ങളെ മൈന്‍ഡ് ചെയ്യില്ല !

വെള്ളി, 13 ജനുവരി 2017 (15:39 IST)
മെലിഞ്ഞിരിക്കുന്ന ശരീരം, അതാണ് സാധാരണയായി സ്ത്രീകളെ സംബന്ധിച്ച സൗന്ദര്യസങ്കല്‍പം. മെലിയുന്നതിനായി സ്ത്രീകള്‍ പ്രത്യേകിച്ചും കാണിയ്ക്കുന്ന ത്വരയ്ക്കു പുറകിലുള്ള വാസ്തവവും ഇതാണ്. എന്നാല്‍ ഭീരിഭാഗം പുരുഷന്മാരുടെ കണ്ണിലും സ്ത്രീകള്‍ മെലിഞ്ഞിരിയ്ക്കുന്നതാണ് സൗന്ദര്യമെന്ന ധാരണ തെറ്റാണെന്നാണ് പല സര്‍വ്വെ ഫലങ്ങളും കാണിയ്ക്കുന്നത്. ഒരുപാട് തടിയല്ല, എന്നാല്‍ അല്‍പം തടിയുള്ള സ്ത്രീ ശരീരത്തോടാണ് പുരുഷന്മാര്‍ക്ക് പ്രിയം. പുരുഷന്മാരുടെ ചില സ്ത്രീ ശരീര കാഴ്ചപ്പാടുകളെക്കുറിച്ചറിയാം...
 
ഒരു സര്‍വകലാശാലയില്‍ നടത്തിയ സര്‍വ്വെ അനുസരിച്ച് 60 ശതമാനം സ്ത്രീകളും മെലിഞ്ഞതില്‍ നിന്നും അല്‍പം തടിച്ചപ്പോഴാ‍ണ് പുരുഷന്മാരുടെ ശ്രദ്ധപതിഞ്ഞതെന്നാണ് വെളിപ്പെട്ടത്. ഒരുപാടു മെലിഞ്ഞവരുടെ ശരീരം മൃദുവാകില്ലെന്നും മൃദുവായതും എന്നാല്‍ അല്‍പം മാംസളവുമായ ശരീരമുള്ളവരെ താലോലിയ്ക്കാനാണ്‌ ഭൂരിഭാഗം പേരും താല്പര്യപ്പെടുന്നതെന്നുമാണ് സര്‍വ്വെയില്‍ പങ്കെടുത്ത 74 ശതമാനത്തിലധികം പുരുഷന്മാരും വെളിപ്പെടുത്തിയത്. 
 
മെലിഞ്ഞാല്‍ സൌന്ദര്യം വര്‍ദ്ധിക്കുമെന്ന് പറഞ്ഞ് ഭക്ഷണം ഉപേക്ഷിക്കുന്ന സ്ത്രീകളോട് പൊതുവെ മിക്ക പുരുഷന്മാര്‍ക്കു താല്‍പര്യമില്ലെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. തീരെ മെലിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യക്കുറവുണ്ടാകുമെന്നും ഇത് ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുമെന്ന ധാരണയും പുരുഷന്മാര്‍ക്കുണ്ട്. അതായത് ആവശ്യത്തിനു തടിച്ച ശരീരമുള്ളവരിലാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ കുറയുകയെന്നതാണ് ധാരണ. വല്ലാതെ മെലിഞ്ഞവരെ പുരുഷന്മാര്‍ അംഗീകരിയ്ക്കാത്തതിനുള്ള പ്രധാ‍നകാ‍രണവും ഇതുതന്നെയാണ്.
 
സ്ത്രീകള്‍ക്ക് വേണ്ട ഭാഗങ്ങളില്‍ അത്യാവശ്യം മാംസമുണ്ടെങ്കില്‍ മാത്രമെ ആ ശരീരം ആകര്‍ഷകമാകുകയുള്ളുവെന്നും എങ്കില്‍ മാത്രമേ സ്ത്രീത്വം വരൂവെന്നന്നുമുള്ള ധാരണയും പല പുരുഷന്മാര്‍ക്കിടയിലുമുണ്ട്. മെലിഞ്ഞ സ്ത്രീകളെ പ്രണയിക്കുന്ന 65 ശതമാനം പുരുഷന്മാര്‍പോലും അഭിപ്രായപ്പെട്ടത് തങ്ങള്‍ അല്‍പം മാംസളമായ സ്ത്രീ ശരീരത്തെക്കുറിച്ചും പല സമയങ്ങളിലും ചിന്തിക്കാറുണ്ടെന്നും അവരെ മോഹിക്കാറുണ്ടെന്നുമാണ്. അതുപോലെ കിടപ്പറസുഖം കൂടുതലായി ലഭിക്കുന്നത് ശരീരത്തില്‍ അല്‍പം മാംസമുള്ള സ്ത്രീകളില്‍ നിന്നാണെന്നും ഇവര്‍ കരുതുന്നു.

വെബ്ദുനിയ വായിക്കുക