പല്ലുകളില്‍ മഞ്ഞനിറം വരാനുള്ള കാരണങ്ങള്‍

രേണുക വേണു

ശനി, 23 മാര്‍ച്ച് 2024 (12:59 IST)
പല്ലുകളിലെ മഞ്ഞനിറം പലപ്പോഴും വലിയ തലവേദനയാകാറുണ്ട്. പല്ലുകളില്‍ മഞ്ഞനിറം വരാന്‍ പല കാരണങ്ങളുണ്ട്. രണ്ട് നേരം പല്ല് തേയ്ക്കാത്തവരില്‍ മഞ്ഞനിറം വരാന്‍ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും പല്ല് തേച്ചിരിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ പറ്റി പിടിച്ചു നില്‍ക്കുന്നത് മഞ്ഞ നിറത്തിനു കാരണമാകും. 
 
പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗം പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നു. അമിതമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത്. കാപ്പി അമിതമായി കുടിച്ചാലും പല്ലുകളില്‍ കറ വരും. കാപ്പിയിലെ ടാന്നിന്റെ സ്വാധീനമാണ് പല്ലുകളില്‍ കറ വരാന്‍ കാരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍