അടുത്ത് തന്നെ വിവാഹം കഴിയ്ക്കാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അല്‍പമെങ്കിലും മുന്‍കൂട്ടി അറിയേണ്ടത് ആവശ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് മറ്റൊരു വ്യക്തി കടന്നു വരികയും ആ വ്യക്തിയുമായി ജീവാതാവസാനം വരെ ഒരുമിച്ച് ജീവിക്കുകയും ചെയ്യേണ്ട സാഹചര്യമായതുകൊണ്ട് പല കാര്യങ്ങളും മുന്‍കൂട്ടി അറിയേണ്ടതാണ്.
പല ആളുകള്‍ക്കും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ വേണമെന്ന താല്‍പ്പര്യം ഉണ്ടാകാറില്ല. ചില വ്യക്തികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനായിരിക്കും താല്‍പ്പര്യം. അതുകൊണ്ട് തന്നെ വിവാഹത്തിനു മുന്‍പ് കുട്ടികളുടെ കാര്യത്തില്‍ ഇരുവരും ഒരു തീരുമാനത്തില്‍ എത്തേണ്ടതാണ്. അതുപോലെ ലൈംഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും പങ്കാളിയോട് ചോദിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
വിവാഹശേഷം മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് പലര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. ഇക്കാര്യവും ആദ്യം തന്നെ ചോദിച്ച് മനസ്സിലാക്കിയിരിക്കണം. ഏതൊരു കുടുംബത്തിന്റേയും അടിത്തറയെന്നു പറയുന്നത് സാമ്പത്തിക സ്ഥിരതയാണ്. ഇതേകുറിച്ചും പരസ്പരം സംസാരിക്കേണ്ടത് നല്ലതാണ്. അതുപോലെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഏതൊക്കെ രീതിയില്‍ ഉള്ള വ്യക്തികളാണെന്ന് പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം.
ഇരുവരും ആരോഗ്യപരമായി പെര്‍ഫക്ട് ആണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചും സംസാരിയ്ക്കണം. അതുപോലെ കുട്ടികളുടെ ഭാവിയെക്കുറിച്ചും കുട്ടികളെ വളര്‍ത്തേണ്ട രീതിയെക്കുറിച്ചും നിര്‍ബന്ധമായും സംസാരിച്ചിരിക്കേണ്ടതാണ്. പല സ്ത്രീകളിലും ഉള്ള ഒരു പ്രവണതയാണ് വിവാഹശേഷം ജോലി ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇതേകുറിച്ചും ചോദിക്കേണ്ടത് ആവശ്യമാണ്.