മലിനീകരണം നിങ്ങളുടെ മുടിയുടെ പ്രായത്തെ ഉയര്‍ത്തും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 മാര്‍ച്ച് 2022 (09:59 IST)
വയസാകുന്നത് സ്വഭാവിക പ്രകൃയയാണ്. സാധാരണയായി മുടികൊഴിയുമ്പോള്‍ അതേസ്ഥാനത്ത് പുതിയ മുട മുളയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പലരും കഷണ്ടിയാകാത്തത്. എന്നാല്‍ മലിനീകരണം മുടിവളര്‍ച്ചയെ കാര്യമായി ബാധിക്കും. മുടിയെ നേര്‍ത്തതാക്കുകയും കോശങ്ങള്‍ വീണ്ടും മുടി ഉല്‍പാദിക്കാതിരിക്കുകയും കഷണ്ടിയുണ്ടാകുകയും ചെയ്യും. 
 
ദിവസവും തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നത് ഇതിനൊരു പരിഹാരമാണ്. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടവളര്‍ച്ചയ്ക്ക് സഹായിക്കും. കൂടാതെ തലയോട്ടി വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. താരനും അഴുക്കും കൂടിയാല്‍ അതും മുടിവളര്‍ച്ചയെ തടയും. ഇതിനായി ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം ഷാംപു ഉപയോഗിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍