സ്വമേധയാ, സ്വമേധമല്ലാതെ, സകര്‍മ്മകമായി, നിഷ്‌ക്രിയമായി എന്നിങ്ങനെ നാല് തരത്തില്‍ ദയാവധത്തെ തരം തിരിച്ചിരിക്കുന്നു. സകര്‍മക ദയാവധം കുറ്റകരമായ നരഹത്യയായിട്ടാണ് എല്ലാ രാജ്യങ്ങളും കണക്കാക്കുന്നത്. എന്നാല്‍ നിഷ്‌ക്രിയ ദയാവധം പല രാജ്യങ്ങളും കണക്കാക്കപ്പെടുന്നത്. അനുവദനീയമായ ദയാവധം നിഷ്‌ക്രിയമായ(പാസീവ്) യൂത്തനേയ്‌സ്യയാണ്. അതായത് ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ചികിത്സകള്‍, ഭക്ഷണം എന്നില കൊടുക്കുന്നത് നിര്‍ത്തുക. ഇന്ത്യയില്‍ ദയാവധം സംബന്ധിച്ച് യാതൊരുവിധ നിയമവും നിലവിലില്ല.