പഴവർഗ്ഗങ്ങളിൽ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് മൾബറി. മറ്റ് പഴങ്ങളേപോലെ ഏറെ ആരോഗ്യകരമായ ഗുണങ്ങൾ മൾബറിക്കും ഉണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉള്ള പരിഹാരം ഈ കുഞ്ഞനിൽ ഉണ്ട്.
88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഈ കുഞ്ഞ് പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദഹം എളുപ്പമാക്കാനും ഈ പഴം കഴിക്കുന്നതിലൂടെ കഴിയും. പ്രമേഹം, ക്യാന്‍സർ, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്.