ഇതൊക്കെയാണോ നിങ്ങൾ കാണുന്ന സ്വപ്നം? എങ്കിൽ മരണം ഇങ്ങടുത്തെത്തി!

ബുധന്‍, 26 ഏപ്രില്‍ 2017 (11:15 IST)
മരണമെന്നത്‌ ജനനം പോലെ തന്നെ പരമമായ സത്യമാണ്. ജീവിതത്തിൽ ആർക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നും എല്ലാവർക്കും അറിയാം. എന്നാൽ, അതിനുമപ്പുറം, മരണത്തെ കുറിച്ച് എന്താണ് അറിയുക? മരണം പ്രവചിക്കാൻ സാധിക്കുമോ? അസാധ്യമാണ്. 
 
മരണാത്തെ മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടാണെങ്കി‌ലും മരണം ഇങ്ങടുത്തെത്തി എന്നതിന് ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. പണ്ടുതൊട്ടുള്ള വിശ്വാസങ്ങളിലൂടെ മരണത്തെ മനസ്സിലാക്കാമെന്നാണ് പറയുന്നത്. ലോകത്ത് പല സമൂഹങ്ങള്‍ക്കിടയിലും മൂങ്ങയ്ക്കു മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്ന വിശ്വാസം നിലവിലുണ്ട്. മൂങ്ങ കരഞ്ഞാല്‍ മരണം സംഭവിക്കും എന്നാണ് പണ്ടുള്ള ഭാരതീയര്‍ വിശ്വസിച്ചിരുന്നത്. 
 
കറുപ്പു വസ്ത്രം ധരിച്ചയാളെ സ്വപ്നം കാണുകയാണെങ്കിൽ അതിനർത്ഥം ഒന്നേയുള്ളു - മരണം. നിങ്ങളുടെ നാക്ക് കറുപ്പാവുകയും കണ്ണിൽ നിന്നും തുടരെ തുടരെ വെള്ളം വരികയും ചെയ്യുന്നുണ്ടെങ്കിൽ ദിവസം അടുത്തെത്തി എന്നാണ് ചില നാടുകളിൽ പറയുന്നത്.
 
രാത്രിയിൽ ആകാശത്ത് മഴവില്ല് കാണുക, എണ്ണയില്ലാത്ത തിരി കത്തി നിൽക്കുന്നതായി സ്വപ്നം കാണുക ഇതെല്ലാം മരണത്തിന്റെ വിളിയാണെന്നാണ് വിശ്വാസം. ചാരം, ഉണങ്ങിയ പുഴു, മുടി ഇതൊക്കേയും മരണത്തിന്റെ ലക്ഷണങ്ങളാണത്രേ. 

വെബ്ദുനിയ വായിക്കുക