സൈക്കോളജി അനുസരിച്ച് ഈ 7 ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ഇന്‍ട്രോവെര്‍ട്ടാണ്!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:35 IST)
സാധാരണയായി ആളുകള്‍ക്ക് സ്വയം ഇന്‍ട്രോവെര്‍ട്ടാണെന്ന് അംഗീകരിക്കാന്‍ വൈമനസ്യമുണ്ട്. കൂടാതെ ഇന്‍ട്രോവെര്‍ട്ട് എന്നത് ഒരു സ്വഭാവസവിശേഷതയാണെന്നും അത് ഒരു കുറവല്ലെന്നും മനസ്സിലാക്കാറുമില്ല. പല പ്രശസ്തരും പ്രതിഭാശാലികളും ഇന്‍ട്രോവെര്‍ട്ടാണെന്നതാണ് വാസ്തവം. ഇന്‍ട്രോവെര്‍ട്ടായ ആളുകള്‍ക്ക് ചില ലക്ഷണങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഇന്‍ട്രോവെര്‍ട്ടുകള്‍ അവരുടെ അഭിപ്രായം തുറന്നു പറയില്ല എന്നതാണ്. മിക്കവാറും അവസരങ്ങളില്‍ അവരുടെ അഭിപ്രായം അവര്‍ സ്വയം മനസ്സില്‍ തന്നെ സൂക്ഷിക്കും. അവരുടെ അഭിപ്രായം എന്താണെന്ന് അറിയണമെങ്കില്‍ അവരെ നിര്‍ബന്ധിക്കേണ്ടി വരും. 
 
മറ്റൊന്ന് അവരുടെ ഫോണുകളില്‍ അവര്‍ അങ്ങോട്ട് വിളിക്കുന്നതിനേക്കാളും ഫോണ്‍കോളുകളും മെസ്സേജുകളും അവര്‍ക്ക് ഇങ്ങോട്ട് ലഭിച്ചുകൊണ്ടിരിക്കും. ഇത് ഒരു പ്രധാന ലക്ഷണമാണ്. ആളുകളെ അങ്ങോട്ട് വിളിക്കാന്‍ താല്പര്യക്കുറവ് കാണിക്കുന്നവരാണ് ഇന്‍ട്രോവെര്‍ട്ടുകള്‍. മറ്റൊരു ലക്ഷണം ഇവര്‍ പൊതുസ്ഥലങ്ങളില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കും എന്നതാണ്. മറ്റൊന്ന് ഒരാളുമായി സംസാരിച്ചുതുടങ്ങാന്‍ ഇവര്‍ക്ക് പ്രയാസമായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍