ദേഷ്യം വരുമ്പോൾ നിങ്ങ‌ൾ വല്ലാതെ പൊട്ടിത്തെറിക്കുന്നോ? പരിഹാരമുണ്ട്

ബുധന്‍, 27 ജൂലൈ 2016 (15:48 IST)
ചില നേരങ്ങളിൽ ദേഷ്യം പിടിച്ചു നിർത്താൻ സാധിക്കില്ല. ഈ ദേഷ്യം അമിതമാകുമ്പോൾ നമുക്ക് ലഭിക്കുന്ന ചീത്ത പേരുകളും വളർന്നു കൊണ്ടിരിക്കും. ദേഷ്യം വരുമ്പോൾ പലരും അത് പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. പൊതുവെ ദേഷ്യം വന്നാൽ പൊതുസമൂഹത്തിനു മുന്നിലോ അല്ലാതെയോ അത് പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ പുരുഷന്മാർ അങ്ങനെയല്ല. അവർ ദേഷ്യം പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്.
 
ശബ്ദം ഉയര്‍ത്തുകയും കണ്ണുകള്‍ ചുവപ്പിക്കുകയും ചെയ്യുന്നവരുണ്ട്. മൗനികളാവുന്നവരുണ്ട്. രംഗം വിട്ട് മറ്റെവിടേക്കെങ്കിലും മാറിക്കളയുന്നവരാണ് ചിലര്‍. ദേഷ്യം വരുമ്പോള്‍ കണ്‍മുന്നിലുള്ള അടച്ചു തകര്‍ക്കുന്നവരെയും കാണാം. എന്നാൽ ചിലർക്ക് ഇത് അമിതമാകാറുണ്ട്. ഇങ്ങനെ അമിതമാകുമ്പോൾ ഇവർ ചുറ്റുപാടും കാണുന്ന വസ്തുക്കൾ തല്ലിപൊട്ടിക്കുന്നത് സ്ഥിരമാണ്. ഇങ്ങനെ പരിസര ബോധമില്ലാതെ പൊട്ടിത്തെറിക്കുന്നത് ഒരു അസുഖമാണെന്നും പഠനങ്ങൾ പറയുന്നു. 
 
പുരുഷന്മാരുടെ ദേഷ്യക്കഥകളാണ് വിചിത്രം. ചിലർ ദേഷ്യം വാശിയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ദേഷ്യത്തിന് അതിരില്ലെന്നാണ് പറയുന്നത്. ഏത് പ്രായത്തിൽ ഉള്ളവരിലും ദേഷ്യം ഉണ്ടാകാറുണ്ട്. എന്നാൽ അത് അമിതമാകുന്നത് ഭവിഷ്യത്ത് ആണെന്ന് പഠനങ്ങ‌ൾ വ്യക്തമാക്കുന്നുണ്ട്. 'ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍' എന്ന പ്രവാചക വചനങ്ങൾ പ്രാവർത്തികമാക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ചിലർക്ക് അത് നടക്കും, ചിലർക്ക് എത്ര ശ്രമിച്ചാലും ദേഷ്യം പിടിച്ച് നിർത്താൻ കഴിയാറില്ല.
 
വാക്കുകൾ ശരീരത്തിനും ദോഷകരമായി മാറാൻ അധികം സമയമില്ല. വാക്തർക്കങ്ങൾ, ഇഷ്ടമില്ലാത്ത കാര്യങ്ങൾ അംഗീകരിക്കേണ്ടി വരുമ്പോൾ ഒക്കെയാണ് പലർക്കും ദേഷ്യം പിടിച്ച് നിർത്താൻ കഴിയാതെ വരിക. ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നവർ ചുറ്റുപാടിനെക്കുറിച്ച് ബോധവാന്മാരല്ല. ഇതിന്റെ പ്രധാന കാരണം പ്രകൃതിയാണ് (സമൂഹം). ചിലപ്പോൾ പാരമ്പര്യത്തിലൂടെ ഈ പ്രശ്നം കടന്നു വരാം. 
 
ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നവർക്ക് മാനസികമായും പ്രശ്നങ്ങൾ ഉണ്ടാകാൻ അധികം സമയം ആവശ്യമില്ല. എന്നാൽ ചിലപ്പോഴൊക്കെ ഇത് ബന്ധങ്ങ‌ൾ തന്നെ തകർക്കാൻ കാരണമാകാറുണ്ടെന്ന കാര്യം എത്ര പേർക്കറിയാം. വീടുകളിലേയും സ്കൂളിലേയും ജോലിസ്ഥലത്തേയും പ്രശ്നങ്ങ‌ൾ ഒക്കെതന്നെയാണ് ഇതിന്റെ കാരണവും. ഫിസിയോതെറപ്പിയും മനസാന്നിധ്യവുമാണ് ഇതിന്റെ ചികിത്സ. ഇതു രണ്ടും ശീലമാക്കുന്നതിലൂടെ ജീവിതത്തിൽ നിന്നും, സ്വഭാവത്തിൽ നിന്നും ദേഷ്യത്തെ ഒഴുവാക്കാൻ കഴിയും.

വെബ്ദുനിയ വായിക്കുക