ഇന്ത്യക്കാര്‍ മരുന്നു തീനികള്‍!

ബുധന്‍, 16 ജൂലൈ 2014 (15:05 IST)
പല വിശേഷണങ്ങളും സ്വന്തമായുള്ള ജനതയുള്ള രാജ്യമാണ് ഇന്ത്യ. ഇപ്പൊഴിത അതിന്റെ കൂട്ടത്തിലേക്ക് ഒരെണ്ണംകൂടി. ലോകത്തുല്‍പ്പാദിപ്പിക്കുന്ന മരുന്നുകളില്‍ അധികവും തിന്നുതീര്‍ക്കുന്നത് ഇന്ത്യക്കാരാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇതോടെ മരുന്നു തീനികളെന്ന വിശേഷണവും ഇന്ത്യക്കാര്‍ക്ക് സ്വന്തം. 
 
ലോകത്തിലെ ഏറ്റവും വലിയ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപഭോക്താവ് ഇന്ത്യയാണെന്നാണ് പഠനം പറയുന്നത്. 2000-2010 ലെ ആഗോളതലത്തിലുളള ആന്റിബയോട്ടിക് ഉപയോഗത്തില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ആന്റിബയോട്ടിക് മരുന്നുകള്‍ തിന്നു തീര്‍ക്കാനുള്ള ക്ഷമത വെളിപ്പെട്ടത്. 
 
ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 62 ശതമാനം വര്‍ധിച്ചതായാണ് പഠനത്തില്‍ പറയുന്നത്.  പഠനത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക (ബ്രിക്‌സ്)എന്നീ രാജ്യങ്ങളില്‍ ഉപഭോഗം പകുതിയിലധികം വര്‍ധിച്ചതായി കണ്ടെത്തി.
 
ഇന്ത്യയിലെ ആന്റിബയോട്ടിക് ഉപയോഗം 2001 ലെ എട്ട് ബില്യണ്‍ യൂണിറ്റായിരുന്നത് 2010 ആയപ്പോഴേക്കും 12.9 ബില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. ഇന്ത്യക്കാര്‍ ഒരു വര്‍ഷം 11 തരം ആന്റിബയോട്ടിക് ടാബ്‌ലെറ്റുകളാണ് ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക