മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചോറ്. മൂന്ന് നേരവും ചോറ് കഴിക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിത അളവില്‍ ചോറ് ശരീരത്തിലേക്ക് എത്തുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ദിവസത്തില്‍ ഒരു നേരം മാത്രം മിതമായ അളവില്‍ ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.
അതുപോലെ രാത്രിയും ചോറ് നിര്‍ബന്ധമായും ഒഴിവാക്കണം. രാത്രി കഠിനമായ പ്രവര്‍ത്തനങ്ങളിലൊന്നും ശരീരം ഏര്‍പ്പെടാത്തതിനാല്‍ ചോറ് ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും ചോറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചോറ് രാത്രി ഒഴിവാക്കണം.