ബാക്ടീരിയയോ ഫംഗസോ ബാധിച്ചതും മലിനമായതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഭക്ഷ്യവിഷബാധയെന്ന് അറിയപ്പെടുന്നത്. സാധാരണയായി ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍ ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകും. കാലാവധികഴിഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.