സ്ത്രികൾ കാപ്പി കുടിക്കരുത്, പ്രശ്നം മാറിടത്തിനാണ്!

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:27 IST)
വലിയ മാറിടങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. അതിനായി ശ്രമിക്കുന്ന സ്ത്രീകളും കുറവല്ല ഇപ്പോൾ. കാപ്പിയും മാറിടവും തമ്മിലൊരു ബന്ധമുണ്ട്. കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് സ്ത്രീകൾക്ക് നല്ലത്.
 
അമിതമായി കാപ്പി കുടിച്ചാല്‍ സ്തനവലിപ്പം കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ദിവസം മൂന്ന് കപ്പിലധികം കാപ്പി കുടിച്ചാലാണ് ഈ സ്ഥിതി ഉണ്ടാവുക. സ്ത്രീ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ സ്തനത്തിന്‍റെ അഴകിന് പ്രാധാന്യമേറെയാണല്ലോ.
 
കാപ്പിയും സ്തനവലിപ്പവും തമ്മില്‍ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി സ്വീഡനിലെ ഗവേഷകർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പി കുടിക്കുന്നവരില്‍ ഒറ്റ ദിവസം കൊണ്ട് സ്തനം ചെറുതാവുമെന്ന ഭീതി വേണ്ട.  
 
കാപ്പി കുടിച്ചാൽ രണ്ടുണ്ട് കാര്യം. ഒന്ന് മോശവും, ഒന്ന് ഗുണവും. കാപ്പി കുടിക്കുന്നത് സ്ത്നാര്‍ബുദ സാദ്ധ്യത കുറയും എന്നും പഠനങ്ങൾ തെളിയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍