ചൂട് കോഫിയോ ചായയോ കുടിച്ച ശേഷം പെട്ടെന്ന് വെള്ളംകുടിക്കരുതെന്ന് നിരവധി പ്രാവശ്യം നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇത് ശരീരത്തിന് ദോഷമെന്ന തരത്തിലാണ് കാണുന്നത്. എന്നാല്‍ ഇങ്ങനെ ചായ കുടിച്ച ശേഷം വെള്ളം കുടിക്കുന്നത് ദോഷമാണെന്ന് ശാസ്ത്രീയമായൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം ചായ കുടിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ചായയുടെ പിഎച്ച് ആറിനും അഞ്ചിനും ഇടയിലാണ്. അതായത് ചായ അസിഡിക് ആണ്. ചായകുടിക്കുന്നതിന് മുന്‍പ് രാവിലെ വെള്ളം കുടിക്കുന്നത് അള്‍സര്‍ ഉണ്ടാകുന്നത് തടയും.