ഡൊണാള്‍ഡ് ട്രംപിന് ഡിമന്‍ഷ്യയോ! ആരോഗ്യ വിദഗ്ധന്‍ കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ജൂലൈ 2025 (13:25 IST)
ഡൊണാള്‍ഡ് ട്രംപിന്റെ വൈജ്ഞാനിക തകര്‍ച്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായ ഒരു വിഷയമാണ്. 79 കാരനായ യുഎസ് പ്രസിഡന്റ് ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ട ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍ സമര്‍ത്ഥിക്കുന്നു. ഡീന്‍ ഒബെയ്ദള്ള ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, പ്രസിഡന്റിന്റെ പെരുമാറ്റത്തെ ദീര്‍ഘകാലമായി നിരീക്ഷിക്കുന്ന മനഃശാസ്ത്രജ്ഞനായ ഡോ. ജോണ്‍ ഗാര്‍ട്ട്‌നറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 
 
ട്രംപ് സംസാരത്തെയും മോട്ടോര്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയായ ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുമായി പോരാടുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ ഭാഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, കാരണം അതാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്നത്, പക്ഷേ മോട്ടോര്‍ പ്രകടനത്തിലും നാം എപ്പോഴും പ്രശ്‌നങ്ങള്‍ കാണുന്നു,' അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രംപ് ശാരീരികമായി വേഗത കുറയ്ക്കുന്നത് ഡോ. ഗാര്‍ട്ട്‌നര്‍ ശ്രദ്ധിച്ചു. മുന്‍പ് അദ്ദേഹം പടികള്‍ കയറുന്നത് കൃത്യതയോടെയും വേഗത്തിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബുദ്ധിമുട്ടിയാണ് പടികള്‍ കയറുന്നത്. കൂടാതെ ട്രംപ് തന്റെ വലതു കാല്‍ അര്‍ദ്ധവൃത്താകൃതിയില്‍ ആട്ടുന്നുവെന്ന് ഗാര്‍ട്ട്‌നര്‍ അവകാശപ്പെട്ടു. ന്നിരുന്നാലും, ഏപ്രിലില്‍ വൈറ്റ് ഹൗസ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ മികച്ച ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍